വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വർധനവ് അനുഭവപ്പെട്ടു. എണ്ണവില ബാരലിന് 90 ഡോളറായി.
ബ്രെന്റ് ക്രൂഡിന്റെ വില 5.7 ശതമാനം ഉയര്‍ന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 5.9 ശതമാനം ഉയര്‍ന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു.
ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C