സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരമായ ഡമാസ്കസ്, വടക്ക് ഭാഗത്തുള്ള അലെപ്പോ നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. സിറിയൻ സ്റ്റേറ്റ് ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രാദേശിക മാധ്യമമായ ഷാം എഫ്.എമ്മിന്റെ റിപ്പോർട്ട് പ്രകാരം രണ്ട് ആക്രമണങ്ങൾക്കും സിറിയൻ വ്യോമ പ്രതിരോധ സംവിധാനം മറുപടി നൽകിയിട്ടുണ്ട്. അലപ്പോ വിമാനത്താവളത്തിലെ ആക്രമണത്തിൽ നാശനഷ്ടമുണ്ടായെങ്കിലും ആളുകൾക്ക് ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, ഡമാസ്കസ് വിമാനത്താവളത്തിലെ ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C