എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം; താമസക്കാർക്കായി അവതരിപ്പിച്ച് ദുബൈ

AI Digital Platform; Dubai presented for residents

പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ദുബൈ. വിവിധ മേഖലകളിലുടനീളമുള്ള സേവനങ്ങളും നഗരത്തെക്കുറിച്ചുള്ള വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാകാൻ സഹായിക്കുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം. ദുബൈ എ.ഐ എന്നറിയപ്പെടുന്ന പ്ലേറ്റ് ഫോം ആണ് അവതരിപ്പിച്ചത്.

ദുബൈ അസംബ്ലി ഫോർ ജനറേറ്റീവ് എഐയിൽ ഡിജിറ്റൽ ദുബൈയും ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഡിസിഎഐ) ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം എല്ലാ മേഖലകളിലെയും ഉപയോക്താക്കൾക്ക് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങളും സേവനങ്ങളും നൽകുന്നു.

പൗരന്മാർ, താമസക്കാർ, സന്ദർശകർ, ബിസിനസ്സ് ഉടമകൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും ആളുകൾക്കും സഹായകരമായിട്ടുള്ളതാകും ഈ സേവനം.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *