മക്ക: ഒരു ഫോണ്‍ ചാര്‍ജറും പരിമിതമായ തുകയുമടക്കം ആറ് സാധനങ്ങള്‍ കൂടെ കരുതുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശം ഹജജ് ഉംറ മന്ത്രാലയം മുന്നോട്ടുവെച്ചു. വിശുദ്ധ ഭവനങ്ങളില്‍ കര്മ്മങ്ങള്ക്കായെത്തുന്ന ഉംറ തീര്‍ത്ഥാടകരടക്കമുള്ള വിശ്വാസികള്‍ അത്യാവശ്യമായി കൈയില്‍ കരുതേണ്ട സാധനങ്ങള്‍ ഓര്‍മ്മിപ്പിച്ച് സൗദി ഹജ്ജ ഉംറ മന്ത്രാലയം. മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിര്ത്ഥാടകര് കൈയില്‍ കരുതുന്ന ബേഗില് സൗദിയിലുള്ളവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡും വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ടും കരുതാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഫോണ്‍ ചാര്‍ജറും സൂക്ഷിക്കാവുന്നതാണ്. കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് സഹായകമാകുന്ന പ്രാര്‍ത്ഥന ബുക്ക്ലെറ്റും തിര്‍ത്ഥാടകര്‍ക്ക് ഉപകരിക്കും. അതോടൊപ്പം പരിമിതമായ തുകകള്‍ മാത്രം കുടെ കരുതുക. വിശുദ്ധ മക്കയുടെയും മദീനയുടെയും പരിചയപ്പെടുത്തുന്ന ഭൂപടം ഉണ്ടെങ്കില്‍ അതും വിശുദ്ധ ഭൂമിയിലെത്തുന്ന വിശ്വാസികള്‍ക്ക് ഉപകാരപ്പെടുമെന്ന് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C