ദുബൈ: ദുബൈയിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബൈയിൽ നടക്കുന്ന ആക്സസ് എബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വുസൂല് മുദ്ര അവതരിപ്പിച്ചത്. പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങള്‍, എളുപ്പത്തില്‍ പ്രവേശിക്കാനാവുന്ന വാതിലുകള്‍, എന്‍ട്രി-എക്സിറ്റ് കവാടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രത്യേക മുറികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.
പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് അവ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ ദുബൈയിലെ എൻജീനിയറിങ് ഓഫിസുകളുടെയും കൺസൽട്ടന്റ് ഏജൻസികളുടെയും സഹകരണത്തോടെ പരിശോധന നടത്തും. ശേഷം ബിൽഡിങ് നിർമാണം പൂർത്തീകരിച്ച സർട്ടിഫിക്കറ്റിൽ വുസൂൽ സീൽ പതിച്ചു നൽകുകയാണ് ചെയ്യുക.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിർമാണ രീതികള്‍ ഏകീകരിക്കുന്നതിനുള്ള ദൈബ ബില്‍ഡിങ് കോഡിന്റെ ഭാഗമായാണ് വുസൂല് മുദ്ര നിര്‍ബന്ധമാക്കുന്നത്. താമസം, വ്യാപാരം, മാര്‍ക്കറ്റ് തുടങ്ങി എല്ലാവിധ കെട്ടിടങ്ങള്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C