ദുബൈ: അന്താരാഷ്ട്ര ജെം ആൻഡ് ജ്വല്ലറി പ്രദർശനത്തിന്‍റെ മൂന്നാം എഡിഷന് തുടക്കം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെയും യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെയും പിന്തുണയോടെയാണ് പ്രദർശനം.
ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്‍റർകോണ്ടിനെന്‍റൽ ഹോട്ടലിലാണ് പ്രദർശനം. ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ആണ് സംഘാടകർ. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 500 ലധികം ഉപഭോക്താക്കൾ എത്തും.
പ്രദർശനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥിയായിരുന്നു. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ഇന്ത്യയിൽ നിന്നുള്ള 45 ജ്വല്ലറികൾ പങ്കെടുക്കുന്ന മേളയിൽ അമൂല്യ രത്നങ്ങൾ, വജ്രങ്ങൾ, ആകർഷകമായ ഡിസൈനുകളിൽ തീർത്ത സ്വർണാഭരണങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 50 സ്റ്റാളുകളിലായാണ് പ്രദർശനം. . ഇന്ത്യയിലെ ഏറ്റവും മികച്ച ജ്വല്ലറികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
ജി.ജെ.ഇ.പി.സി ചെയർമാൻ വിപുൽ ഷാ, വൈസ്ചെയർമാൻ കിരിത് ബൻസാലി, ഇന്‍റർനാഷനൽ എക്സിബിഷൻ കൺവീനർ നിലേഷ് കോതാരി, ഇന്‍റർനാഷനൽ എക്സിബിഷൻ കോ-കൺവീനർ മിലൻ ചോക്ഷി തുടങ്ങിയവർ പങ്കെടുത്തു. മൂന്നു ദിവസമായി നടക്കുന്ന പ്രദർശനത്തിൽ 3.3 ദശലക്ഷം ഡോളറിന്‍റെ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C