മസ്കറ്റ്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പി20 ഉച്ചകോടിയില്‍ ഒമാന്‍ സംഘത്തെ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയും നയിക്കും. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയും കൂടിക്കാഴ്ച നടത്തി.
പാര്‍ലിമെന്ററി രംഗത്തെ ഇന്ത്യ ഒമാന്‍ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. പി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്തിനായുള്ള ചെയര്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അമിത് നാരംഗ് ആശംസകളും നേര്‍ന്നു. ജി-20 രാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശൈയ്ഖ് അബ്ദുള്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി ഇന്ത്യയിലേക്ക് പോകുന്നതിന് മുന്നോടിയായിരുന്നു കൂടിക്കാഴ്ച.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C