പലസ്തീന് പിന്തുണ നല്‍കി സൗദി കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ആവര്‍ത്തിച്ചു. നീതിയും അവകാശങ്ങളും ലഭിക്കുംവരെ പലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്.

ഗാസയിലെയും സമീപ പ്രദേശങ്ങളിലെയും സൈനിക വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ സമഗ്രമായി സംഭാഷണം നടത്തി. നിലവിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. സംഘർഷം രൂക്ഷമാകാതിരിക്കാനും മരണം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സൽമാൻ പലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു.

മാന്യമായ ജീവിതം, ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും സാക്ഷാത്കാരം, നീതിയും ശാശ്വതവുമായ സമാധാനം എന്നിവയുള്‍പ്പെടെയുള്ള ന്യായമായ അവകാശങ്ങള്‍ക്കായി പീഡിതരായ ഫലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ആവര്‍ത്തിച്ചു. സാധാരണക്കാരുടെ ജീവിതത്തിനും പ്രാദേശിക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഇത് ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞുകൊണ്ട്, വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് നേതാക്കള്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.

Related News

നിരവധി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിക്കാനുള്ള രാജ്യത്തിന്റെ സജീവമായ ശ്രമങ്ങള്‍ക്ക് അടിവരയിട്ടു. അന്താരാഷ്ട്ര മാനുഷിക നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും സാധാരണക്കാരെ ലക്ഷ്യമിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഊന്നിപ്പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *