റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി യുഎഇയില്‍ ഭൂചലനം

അബുദബി: യുഎഇയില്‍ റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി.

ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭൂചനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ഭൂരിഭാഗവും ആളുകള്‍ക്ക് അനുഭവപ്പെടില്ലെന്നും സെൻസറുകള്‍ വഴിയാണ് അവ കണ്ടെത്തുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കന്ദ്രം വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *