ജിദ്ദയിൽ 20 വാട്ടര്‍ ടാക്‌സി സർവീസുകള്‍ വരുന്നു

ജിദ്ദയിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി നിരത്തുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വേണ്ടി ന​ഗരത്തിലെ തിരക്കേറിയ വടക്കൻ, മധ്യ ജില്ലകളുമായി ബന്ധിപ്പിച്ച് അത്യാധുനിക കടൽ ടാക്‌സി സർവീസുകൾ ആരംഭിക്കുന്നു .
പ്രതിദിനം 29,000 പേർക്ക് യാത്ര ചെയ്യാവുന്ന വിധത്തിൽ കടൽ യാത്രാ സർവീസുകൾ ആരംഭിക്കാൻ ജിദ്ദ പ്രവിശ്യ ഭരണകൂടമാണ് നടപടികൾ ആരംഭിച്ചത്. ഇതിനായി മേഖലയിൽ 20 അത്യാധുനിക വാട്ടർ ടാക്‌സി സ്റ്റേഷനുകൾ സ്ഥാപിക്കും.

നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്തും വിനോദസഞ്ചാരികളുടെ വർദ്ധനവ് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങൾ ലഘൂകരിക്കാനുമാണ് ജലഗതാഗത പദ്ധതി ആവിഷ്‌കരിച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *