കുവൈത്ത് : കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കം. സര്‍ക്കാര്‍ കരാറുകളില്‍ കുവൈത്ത്വല്ക്കരണം നടപ്പാക്കാന്‍ അനുമതി നല്കി ഡെമോഗ്രാഫിക് കമ്മിറ്റി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ സർക്കാർ കരാറുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള കരട് നിയമത്തിന് ജനസംഖ്യാ ഭേദഗതി കമ്മിറ്റി അംഗീകാരം നല്കി. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് നിയമം നടപ്പിലാക്കുന്നത്. ഇതോടെ രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും സർക്കാർ കരാറുകളിൽ പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കരട് നിയമം മന്ത്രിമാരുടെ കൗൺസിലിൽ അവതരിപ്പിക്കും.
ജനസംഖ്യാഘടന പരിഷ്കരിക്കാനും തൊഴിൽ വിപണിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും സ്വീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ പറഞ്ഞു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C