ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകാൻ സൗദി ശ്രമിക്കും: കിരീടാവകാശി

റിയാദ്: 2034-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരാകാൻ സൗദി അറേബ്യ ശ്രമംതുടങ്ങിയതായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ്. സൗദി ഫുട്‌ബോൾ അസോസിയേഷൻ അതിന്റെ ശേഷി മുഴുവൻ ഇക്കാര്യത്തിന് ചെലവഴിക്കുമെന്നും ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങൾക്ക് ആതിഥേയത്വംവഹിച്ച രാജ്യത്തിന്റെ അനുഭവപരിജ്ഞാനം ഇതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇത്തരമൊരു ആഗോളപരിപാടി നടത്താനുള്ള സാമ്പത്തികശേഷി രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനായി രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്’’ -അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ ആവേശം അണയുന്നതിനുമുൻപാണ് സൗദിയുടെ പ്രഖ്യാപനം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *