മാനവരാശിയെ പ്രതിസന്ധിയിലാക്കിയ കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവുണ്ടാക്കിയ ഡോ. കാറ്റലിൻ കാരിക്കോയ്ക്കും ഡോ. ഡ്രൂ വൈസ്‌മനും വൈദ്യശാസ്ത്ര നൊബേൽ സമ്മാനം. എംആർഎൻഎ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഇവരുടെ ഗവേഷണത്തിനാണ് അംഗീകാരം.
രോഗനിർണയത്തിനും ഇലക്ട്രോണിക്സിന്റെ നൂതനമേഖലകൾക്കും ഉപകാരപ്പെടും വിധം പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ച ഒരു വനിത ഉൾപ്പെടെ 3 ശാസ്ത്രജ്ഞർ ഈ വർഷത്തെ ഫിസിക്സ് നൊബേൽ പുരസ്കാരം കരസ്ഥമാക്കി. ഫിസിക്സിൽ നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് സ്വീഡനിലെ ലണ്ട് സർവകലാശാലയിൽ നിന്നുള്ള ആൻ ലുലിയെർ.
നാനോടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി (62), ല്യൂയി ബ്രസ് (80), അലക്സി എകിമോവ് (62) എന്നീ ശാസ്ത്രജ്ഞർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഇന്നും സമാധാനത്തിന്റേത് നാളെയും പ്രഖ്യാപിക്കും. സാമ്പത്തിക നൊബേൽ 9ന് ആണ് പ്രഖ്യാപിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C