കുവൈത്ത്: കുവൈത്തിൽ നിയമലംഘനത്തിന് പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 35 ഇന്ത്യൻ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് മോചിതരായത് .
തൊഴിൽ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവരെ നേരത്തെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പോലിസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നേഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 13 ന് കുവൈത്ത് ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്.
വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, മലയാളികള്‍ അടക്കമുള്ള നേഴ്സുമാരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു. തങ്ങളുടെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ സഹ മന്ത്രിക്കും, ഇന്ത്യന്‍ എംബസ്സിക്കും, കുവൈത്ത് ഭരണാധികാരികള്‍ക്കും, സാമുഹ്യ പ്രവര്‍ത്തകര്‍ക്കും നേഴ്സുമാര്‍ നന്ദി പറഞ്ഞു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ ജീവനക്കാരാണ് പിടിക്കപ്പെട്ടത്. പിടിയിലായത് ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C