എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം

ദോഹ : എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ എക്‌സ്പോ നഗരിയില്‍ സജ്ജമായിക്കഴിഞ്ഞു. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബർ 3 ചൊവ്വാഴ്ച മുതലായിരിക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനമെന്ന് എക്‌സ്‌പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി അറിയിച്ചു.

എക്‌സ്പോക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള എല്ലാ ഒരുങ്ങളും എക്‌സ്‌പോ നഗരിയില്‍ പൂര്‍ത്തിയായി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്സ്പോ സന്ദര്‍ശകരെ പ്രത്യേകം സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ദോഹ മെട്രോയും സന്ദര്‍ശകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എക്‌സ്‌പോ സന്ദർശിക്കുന്നവർക്ക് മൂന്ന് സോണുകളിലായി ദിനംപ്രതി വിവിധ പരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും. ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു സോണുകളായി എക്സിബിഷൻ ക്രമീകരിച്ചിട്ടുണ്ട്. ഹരിത മേഖലകളുടെ വിപുലീകരണത്തിന് തടസ്സമാകുന്ന എല്ലാ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ ഖൂരി പറഞ്ഞു.

Related News

ഉയർന്ന തലത്തിലുള്ള സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിൽ ഖത്തറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് എക്സ്പോയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *