ഉറക്കമൊരു നഷ്ടമല്ല. രാത്രിയിൽ സുഖമായി ഉറങ്ങുന്നതുകൊണ്ടാണ് രാവിലെ ഉണർന്നെണീറ്റ് നവോന്മേഷത്തോടെ ജീവിതത്തെ നേരിടാൻ നമുക്കു കഴിയു ന്നത്. ഉറക്കം നമ്മെ പുനരുജ്ജീവിപ്പിക്കുന്നു. പുതിയൊരു ദിവസത്തെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും പ്രസരി പ്പോടെയും നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത് തലേന്നത്തെ സുഖകരമായ ഉറക്കമാണ്.
എല്ലാം മറന്നൊന്നു സുഖമായി ഉറങ്ങാൻ ആഗ്രഹിക്കാത്ത വരില്ല. ഉറക്കം പലതിൽ നിന്നും താൽക്കാലിക മോചനമാണ്. പിരിമുറുക്കങ്ങളിൽ നിന്ന്, ശാരീരിക വേദനകളിൽ നിന്ന്, മറ്റു വികാരങ്ങളിൽ നിന്നെല്ലാം നമ്മെ കുറച്ചു നേരത്തേക്കെങ്കിലും വേർപെടുത്തിയെടുക്കാൻ നല്ല ഉറക്കത്തിനാകും. ശരീരമെന്ന യന്ത്രത്തിന്റെ കേടുപാടുകളും തേയ്മാനങ്ങളും പരിഹരിക്കപ്പെടുന്നത് നിദ്രാവേളയിലാണ്. അങ്ങനെ വരുമ്പോൾ ഉറക്കം ആയുസ്സു കൂട്ടുന്നു. ഒന്നോ രണ്ടോ ദിവസം ഉറങ്ങിയില്ലെങ്കിൽത്തന്നെ ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയും. മനസ്സിന്റെ സമനില തന്നെ തെറ്റുകയും ചെയ്യും എന്നു പറയുമ്പോൾ പ്രാണവായുവും ഭക്ഷണവും പോലെ ഉറക്കവും പ്രധാനമാണെന്ന് മനസ്സിലാക്കാം.
ഒന്നോ രണ്ടോ ദിവസം ഉറങ്ങിയില്ലെങ്കിൽത്തന്നെ ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയും
പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും 6–8 മണിക്കൂറെങ്കിലും ഉറങ്ങണം. നന്നായി ജീവിക്കാൻ നന്നായി ഉറങ്ങാനും ശീലിക്കണം. ഉറങ്ങാനുള്ള ശരിയായ തയാറെടുപ്പില്ലാത്തതാണ് ഉറക്കക്കുറ വിന്റെ പ്രധാന കാരണം. ഉറങ്ങാനും ഉണരാനും കൃത്യത പാലിക്കണം. തിരക്കുകളെല്ലാം മാറ്റി വച്ച്, ചിന്തകള്‍ക്കെല്ലാം അവധി നൽകി, ഒഴിഞ്ഞ മനസ്സുമായിട്ടായിരിക്കണം കിടക്കയെ സമീപിക്കേണ്ടത്.
Related News
സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ, അറിയാം ഈ ഗുണങ്ങൾ
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
അമിതമായ വിശപ്പ് കുറക്കാൻ
അതിശ്രദ്ധ വേണം: ബോധവത്കരണവുമായി പൊതുജനാരോഗ്യ കേന്ദ്രം
ശരീരഭാരം കുറയ്ക്കാൻ പഞ്ചസാര ഒഴിവാക്കാം
ഗർഭിണികൾക്കായി വാർഷിക ഫ്ലൂ എടുക്കാൻ പ്രോത്സാഹിപ്പിച്ച് എച്ച് എം സി.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ചില വഴികൾ
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ഖത്തറില്‍ ഫ്ലൂ സൗജന്യ പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ
നിപ ഭീതി; കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം ഏർപ്പെടുത്തി, ക്ലാസുകൾ ഓൺലൈനിലേക്ക്.!
ഉറക്കം ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്.അതിനു കൃത്രിമ മാർഗങ്ങൾ അവലംബിക്കുന്നത് നന്നല്ല. ഉറക്കഗുളിക കൾക്കെല്ലാം പാർശ്വഫലങ്ങളുമുണ്ട്. തന്നെയുമല്ല തുടർച്ചയായ ഉപയോഗം മരുന്നിനോടുള്ള വിധേയത്വം ഉണ്ടാക്കിയെന്നും വരാം. മരുന്നിന്റെ സ്വാധീനവും അടുത്ത ദിവസത്തേക്കും നീളുന്ന ഹാങ്ങോവറും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവു കയുള്ളൂ എന്നു പറയുന്നതു പോലെ ശരീരത്തിനു സ്വസ്ഥത യുണ്ടെങ്കിലേ നല്ല ഉറക്കം കിട്ടുകയുള്ളൂ. നല്ല ഭക്ഷണം കഴിച്ചും നന്നായി വ്യായാമം ചെയ്തും ശാരീരിക ആരോഗ്യം ഉറപ്പാക്കണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C