ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദേബിയയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നിർവഹിച്ചു. ബഹ്റൈനിലെ വിവിധ വകുപ്പു മന്ത്രിമാർ, ലുലു.ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനകർമം നടന്നത്.

തൊഴിൽ വകുപ്പു മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്രോ, മുനിസിപ്പൽ, കൃഷി കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്,. വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അംബാസഡർമാർ, തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *