കാലാവസ്ഥ വ്യതിയാനത്തിൽ വലിയ ആശങ്കയുണ്ടെന്ന് ഖത്തർ സ്ഥിരീകരിച്ചു

ദോഹ : പരിസ്ഥിതി സംരക്ഷണവും വികസനവും തങ്ങളുടെ പ്രധാന സ്തംഭങ്ങളിൽ ഒന്നായി കണക്കാക്കുന്ന “നാഷണൽ വിഷൻ 2030” ൽ കാലാവസ്ഥ വ്യതിയാനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഖത്തർ സ്ഥിരീകരിച്ചു. യു എൻ മനുഷ്യാവകാശ കൗൺസിലിന്റെ 54- മത് റെഗുലർ സെഷന്റെ ഭാഗമായി യുവജനങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാനൽ ചർച്ചയിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ സീനിയർ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഗവേഷക സാറ ഗാനീം അൽ ഖയാറിൻ ഖത്തറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“കാലാവസ്ഥ വ്യതിയാനവും ആഗോള പാരിസ്ഥിതിക തീരുമാനങ്ങൾ എടുക്കൽ പ്രക്രിയകളുമായുള്ള യുവജനങ്ങളുടെ ഇടപെടൽ” എന്നതായിരുന്നു പാനൽ ചർച്ച വിഷയം. പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ നിരവധി നടപടികളും, വായു മലിനീകരണം, കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുക, നിക്ഷേപം വർദ്ധിപ്പിക്കുക, പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെ ആശ്രയിക്കുക ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികളും സംരംഭങ്ങളും അൽ ഖയാറിൻ എടുത്തുപറഞ്ഞു.

“പരിസ്ഥിതി പയനിയേഴ്സ് ഇനിഷ്യേറ്റീവ്” ഖത്തറിലെ യുവാക്കൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ കാലാവസ്ഥ വെല്ലുവിളികളെ കുറിച്ചുള്ള അവബോധം വികസിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും ഉള്ള മുൻനിര സംരംഭങ്ങളിൽ ഒന്നാണ്. ഒപ്പം കമ്മ്യൂണിറ്റി ബോർഡുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും പരിസ്ഥിതി പ്രേമികൾക്കിടയിൽ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള കഴിവുകൾ വർധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തിൽ അതിന്റെ ശ്രമങ്ങളിൽ പിന്തുണയ്ക്കുന്നു. 14 മുതൽ 18 വയസ്സു വരെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ പരിജ്ഞാനവും, നൈപുണ്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന “ഖത്തരി എൻവയോൺമെന്റ് അംബാസിഡർ” പദ്ധതി 2002ൽ ആരംഭിച്ചതും ഖയാറിൻ എടുത്തുപറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *