ദോഹ : ഖത്തർ ദോഹ എക്സ്പോ 2023 ന്റെ ഭാഗമായി ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി മന്ത്രിയും ദോഹ ഹോസ്റ്റിംഗ് എക്സ്പോ 2023 ദേശീയ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയുടെ രക്ഷാകർതൃത്വത്തിൽ തീരുമാനമെടുത്തു.
സെപ്റ്റംബർ 29 വെള്ളിയാഴ്ച പുസ്തകം ഔദ്യോഗികമായി പുറത്തിറക്കും. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
“എക്സ്പോ 2023 ദോഹ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എക്സിബിഷനുകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാർഷിക സാഹചര്യങ്ങളും ചരിത്രവും വിശദമാക്കുന്നു. 1960ൽ നെതർലാൻഡിൽ നടന്ന ആദ്യ എക്സ്പോ മുതൽ 2019 ചൈനയിൽ നടന്ന എക്സ്പോ വരെയുള്ള വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്പോ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് നടക്കുന്ന ഗംഭീരമായ ചടങ്ങിൽ പുസ്തകത്തിന്റെ ഉദ്ഘാടനവേള നിർവഹിക്കുകയും, രാജ്യത്തെ മുപ്പതിൽ അധികം അംഗീകൃത അംബാസഡർമാർ തങ്ങളുടെ നയതന്ത്ര ബന്ധവും, പങ്കാളിത്തവും, ഹാജരും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അൽ സുലൈത്തീൻ തന്റെ പ്രസ്താവനയിൽ കുറിച്ചു.
ക്യൂ ടെർമിനൻസിലെ ഗവൺമെന്റ് സർവീസസ് മാനേജർ ജാബർ അൽ ഹജരി, മവാനി പബ്ലിക് റിലേഷൻസ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ഹമദ് അലി അൽ അൻസാരി, മൊവാസലാത്ത് പി ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജർ( കർവ ) ഖാലിദ് കഫൂദ്, പുസ്തകത്തിന്റെ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ സലേം അൽ സുലൈത്തി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരും സ്പോൺസർമാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C