എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്ത് കു​വൈ​ത്ത് പ​ത്താം സ്ഥാ​ന​ത്തും

കു​വൈ​ത്ത് : ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് സൗ​ദിയും കു​വൈ​ത്തും. വി​ഷ്വ​ൽ ക്യാ​പി​റ്റ​ലി​സ്റ്റ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ 12.136 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തും കു​വൈ​ത്ത് പ​ത്താം സ്ഥാ​ന​ത്തും ഇ​ടം​പി​ടി​ച്ചു.

റ​ഷ്യ​ൻ-​യു​ക്രേ​നി​യ​ൻ സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 17.771 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി അ​മേ​രി​ക്ക ഒ​ന്നാം സ്ഥാ​ന​ത്തും 12.136 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തും 11.202 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി റ​ഷ്യ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

കു​വൈ​ത്ത് പ്ര​തി​ദി​നം മൂ​ന്ന് ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 3.2 ശതമാനം വ​രും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​ദി​ന ക്രൂ​ഡ് ഉ​ൽ​പാ​ദ​ന​ത്തി​ല്‍ 12 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *