അബുദാബി: ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി പരീക്ഷണാർഥം ആരംഭിച്ച പദ്ധതി വിജയിച്ചതിനെത്തുടർന്ന് യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങൾക്കും ദേശീയ ഡിജിറ്റൽ ഐഡി കാർഡായ യുഎഇ പാസ് നിർബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപ്പിലോ പ്രവേശിക്കാനാകൂ. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉപഭോക്തൃ ഹാപ്പിനസ് വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽഷംസി പറഞ്ഞു.
യുഎഇ നിവാസികളുടെ ഡിജിറ്റൽ ഐഡിയായ യുഎഇ പാസ് പൂർണ സുരക്ഷിതമാണെന്നു ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
വ്യവസായ മേഖലയുടെ വളർച്ചയ്ക്കും മത്സര ക്ഷമതയ്ക്കും സുതാര്യതയ്ക്കും ഇത് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സർക്കാർ സേവനങ്ങളും യുഎഇ പാസുമായി ബന്ധിപ്പിച്ചുതുടങ്ങി. ധനമന്ത്രാലയം ഓഗസ്റ്റ് മുതൽ യുഎഇ പാസ് ഉപയോഗിച്ചാണ് സേവനം നൽകിവരുന്നത്. അബുദാബിയിൽ കെട്ടിട വാടക കരാറും ഇതുവഴിയാക്കി. മറ്റു മന്ത്രാലയങ്ങളും സർക്കാർ ഓഫിസുകളും പൂർണമായും യുഎഇ പാസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മന്ത്രാലയ സേവനങ്ങളെ യുഎഇ പാസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ ജൂലൈ മധ്യത്തോടെ പൂർത്തിയായി. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സേവനം ലഭ്യമാകും. അതിനാൽ യുഎഇ പാസ് എടുത്തവർക്കു മാത്രമേ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകൂ.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
യുഎഇ പൗരന്മാർക്കും താമസക്കാർക്കുമുള്ള ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ കാർഡാണ് യുഎഇ പാസ്. സർക്കാർ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിക്കുകയാണ്. ഡിജിറ്റൽ സേവനം ഉപയോഗപ്പെടുത്തുന്ന വ്യക്തിയും കമ്പനിയും യുഎഇ പാസ് മുഖേന സ്ഥിരീകരിച്ച് ഇ–സിഗ്നേച്ചർ നൽകിയാലേ അപേക്ഷ സ്വീകരിക്കൂ. അല്ലാത്തവർ സമയവും പണവും ചെലവാക്കി നേരിട്ട് ഓഫിസിൽ പോകേണ്ടിവരും.
പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം