ദുബായ്: ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കോപ്–28(യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഓഫ് പാർട്ടീസ്) ന്റെ കൗണ്ട് ഡൗൺ സെഷൻ ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ സംഘടിപ്പിക്കും. ഈ മാസം 26 മുതൽ 30 വരെ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ (എംഒടിഎഫ്) ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘കാലാവസ്ഥാ ഭാവി വാര’ത്തിന്റെ സമാപന വേളയിൽ ഈ പ്രത്യേക സെഷൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കോപ്28 യുഎൻ ക്ലൈമറ്റ് ചേഞ്ച് ഹൈലെവൽ ചാംപ്യനും ഐയുസിഎൻ പ്രസിഡന്റുമായ റസാൻ ഖലീഫ അൽ മുബാറക് സാന്നിധ്യത്തിലാണ് കൗണ്ട് ഡൗൺ നടക്കുക. വ്യവസായ–നൂതന സാങ്കേതിക വിദ്യാ മന്ത്രിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ യുഎഇ സ്പെഷ്യൽ നയതന്ത്ര പ്രതിനിധിയുമായ ഡോ.സുൽത്താൻ അഹമദ് അൽ ജാബർ നേൃത്വം നൽകും.
ഈ പരിപാടിയില്‍ 30 സെഷനുകൾ അരങ്ങേറും. ഇതിൽ 20 പൊതു പരിപാടികളാണ്. കൂടാതെ, ആറ് ശിൽപശാലകൾ, കാലാവസ്ഥ പ്രതിപാദിക്കുന്ന സിനിമകളുടെ പ്രദർശനമുൾപ്പെടെ മൂന്ന് ഫ്ലാഗ്ഷിപ്പ് പരിപാടികൾ, പ്രാദേശിക പരിസ്ഥിതി ഫൊട്ടോഗ്രഫി പ്രദർശനം, ക്ലൈമറ്റ് സ്റ്റാർട്ടപ് മജ്ലിസ് എന്നിവയും നടക്കും. യുഎഇ ഇതുവരെ ആർജിച്ചെടുത്ത അത്ഭുതപൂർവമായ പുരോഗതിയുടെ ആത്മവിശ്വാസത്തിലാണ് ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഈ വർഷം ആതിഥ്യം അരുളുന്നത്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ഉച്ചകോടിയുടെ അജണ്ട നിർണയിക്കുന്നതിൽ നൽകിയ ജന പങ്കാളിത്തം, അവികസിത രാജ്യങ്ങളിലെ ഉൾപെടെ 100 ‘ യുവ അംബാസഡർമാർ’ , വനിതളുടെ ശക്തമായ പ്രാതിനിധ്യവും നേതൃത്വവും കോപ് 28 എല്ലാവരുടെയും ഉച്ചകോടി ആണെന്നുള്ള നിലപാടും സമ്മേളനത്തെ വേറിട്ടതാക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C