ദോഹ : വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 64 വ്യക്തികളെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വിഭാഗം പിടികൂടി. ഈ വ്യക്തികൾ നിക്ഷേപ കമ്പനികളായി മാറി ആൾമാറാട്ടം നടത്തുകയും രാജ്യത്തിന് പുറത്തേക്ക് പണം കൊണ്ടുപോകുകയും ചെയ്തു. പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങൾ സഹിതം തട്ടിപ്പുകാരുടെ ചിത്രവും മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നാലു മില്യൺ ഖത്തർ റിയാലും മറ്റു വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് അധികൃതർ കണ്ടെത്തി.തുടർന്ന് പ്രതികൾ തങ്ങൾക്കെതിരായ കുറ്റം സമ്മതിച്ചു കീഴടങ്ങി. ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി അറസ്റ്റിലായി വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C