ഖത്തറിലെ കടൽത്തീരവും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും, പവിഴപ്പുറ്റുകളും നശിപ്പിക്കുന്ന റെക്കുകൾ പിടിച്ചെടുത്തു

ദോഹ : കടലിന്റെ അടിത്തട്ടും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും നശിപ്പിക്കുന്ന നിരവധി റെക്കുകൾ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന (എംഒഐസിസി) വകുപ്പ് പിടിച്ചെടുത്തു.

“കരഗീർ” എന്ന മീൻ കൂടുകൾ തിരയാൻ വേണ്ടിയാണ് ഈ റെക്കുകൾ ഉപയോഗപ്പെടുത്തുന്നത് .

ജീവനുള്ള ജലവിഭവങ്ങളുടെ ചൂഷണവും സംരക്ഷണവും സംബന്ധിച്ച് 1983 ലെ നാലാം നമ്പർ നിയമം ലംഘിക്കുന്ന ഈ റെക്കുകൾ കൈവശം വയ്ക്കുന്നതിനെതിരെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് MOECC മുന്നറിയിപ്പ് നൽകിയിരുന്നു.
തുറമുഖങ്ങൾ വിട്ട് കടലിൽ സഞ്ചരിക്കുമ്പോൾ ബോട്ടുകൾ നിരീക്ഷിക്കാൻ അതിന്റെ ഇൻസ്പെക്ടർമാർ രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *