ദോഹ : ക്യു ഒ സി പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി ഹാങ്ങ് ഷൗ 2022 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ നിന്നും 185 അത്ലറ്റുകളാണ് പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.
45 രാജ്യങ്ങളിൽ നിന്നുള്ള 12,000 അത് ലെറ്റുകളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഹാങ്ഷൂവിൽ ഉദ്ഘാടനം ചെയ്തു.
അമ്പെയ്ത്ത്,അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്,ചെസ്സ്, സൈക്ലിംഗ്,ഇ- സ്പോർട്സ്, ഇക്യുസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ് ജിംനാസ്റ്റിക്സ്, ജിറ്റ്സു, കരാട്ടെ, വിൻഡ് സർഫിംഗ്, സ്ക്യാഷ്, നീന്തൽ ടെന്നീസ്, തായ്ക്യോണ്ടോ, ട്രയാത്ത്ലോൺ, ടേബിൾ ടെന്നീസ്,വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ബീച്ച് വോളിബോൾ, ഭാരോദ്വഹനം,വില്ലും അമ്പും എന്നിങ്ങനെ 27 കായിക ഇനങ്ങളിലായി 185 ആൺ- പെൺ അത്ലറ്റുകളുടെ പ്രതിനിധി സംഘമാണ് ഖത്തർ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
40 വ്യത്യസ്ത കായിക ഇനങ്ങളിലായി വിതരണം ചെയ്യുന്ന 481 സ്വർണ മെഡലുകൾക്കായി 45 രാജ്യങ്ങളിൽ നിന്നുള്ള അത് ലെറ്റുകളാണ് ടൂർണമെന്റിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അതിൽ 9 പേർ അടുത്തവർഷം ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഷെഡ്യൂൾ ചെയ്യുന്ന സമ്മർ ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടും.
ഇത് മൂന്നാം തവണയാണ് ചൈന ഏഷ്യൻ ഗെയിംസിന് യോഗ്യത നേടുന്നത്. 1990 ൽ ബെയ്ഞ്ചിങ്ങിൽ ആയിരുന്നു പിന്നീട് 2010ൽ ഗ്യാങ്ഷൂ ഇത് മൂന്നാം തവണയാണ് ചൈന ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യൻ ടൂർണ്ണമെന്റ് 2022 വേനൽ കാലത്ത് ഷെഡ്യൂൾ ചെയ്തതായിരുന്നു,എന്നാൽ കോവിഡ്-19 പാൻഡെമിക്കിന്റെ അനന്തരഫലങ്ങൾ കാരണം ഈ വർഷത്തേക്ക് മാറ്റിവെച്ചു.
2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിലും, പാലംബാംഗിലുമായിരുന്നു ഏഷ്യൻ ഗെയിം നടന്നിരുന്നത്. അതിൽ 4 വെള്ളി മെഡലുകളും, 3 വെങ്കല മെഡലുകളും, 6 സ്വർണ മെഡലുകളും ഉൾപ്പെടെ 13 മെഡലുകൾ ഖത്തർ നേടി.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C