ക്രിയേറ്റര്‍മാര്‍ക്കായി എഐ ടൂള്‍കൾ അവതരിപ്പിച്ച് യൂട്യൂബ്

YouTube introduces AI tools for creators

ന്യൂയോര്‍ക്ക്: ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജോലികള്‍ എളുപ്പമാക്കുന്നതിനുമായി ഇപ്പോഴിതാ യൂട്യൂബ് പുതിയ ക്രിയേറ്റര്‍ ടൂളുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ ക്രിയേറ്റര്‍ ടൂളുകള്‍ അവതരിപ്പിക്കാനാണ് യൂട്യൂബിന്റെ പദ്ധതി.

ഷോര്‍ട്‌സ് പ്ലാറ്റ്‌ഫോമിലേക്കാണ് ഈ സൗകര്യം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അതായത് ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മുഖ്യ എതിരാളികളുമായി മത്സരിക്കാനാണ് യൂട്യൂബിന്റെ നീക്കം. വിവരണങ്ങള്‍ക്കനുസരിച്ച് എഐ ജനറേറ്റഡ് വീഡിയോയും പശ്ചാത്തല ചിത്രവും നിര്‍മിക്കാന്‍ ഈ ടൂളിന് സാധിക്കും.

തങ്ങള്‍ക്കും ഉള്ളടക്ക നിര്‍മിതിക്ക് സാധിക്കുമെന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാക്കുന്നതിന് വേണ്ടി ഞങ്ങളിത് കൂടുതല്‍ എളുപ്പമുള്ളതാക്കിമാറ്റാന്‍ ആഗ്രഹിക്കുന്നു. ജനറേറ്റീവ് എഐയ്ക്ക് അതിന് സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ യൂട്യൂബ് സിഇഒ നീല്‍ മോഹന്‍ പറഞ്ഞു.

പുതിയ വീഡിയോകള്‍ക്കുള്ള ആശയവും ഔട്ട്‌ലൈനും നല്‍കുന്ന പുതിയൊരു എഐ ടൂള്‍ യൂട്യൂബ് സ്റ്റുഡിയോയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റര്‍മാര്‍ക്കനുസരിച്ചാണ് ഇതില്‍ നിര്‍ദേശങ്ങള്‍ ലഭിക്കുക. എഐ അധിഷ്ടിത മ്യൂസിക് റെക്കമെന്റേഷന്‍ സംവിധാനം ഒരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവഴി വീഡിയോകള്‍ക്ക് അനുയോജ്യമായ മ്യൂസികും നിര്‍ദേശിക്കും.

ഇതിനെല്ലാം പുറമെ, വിദേശ ഭാഷകളില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കുന്ന എഐ ടൂളും കമ്പനി ഒരുക്കുന്നുണ്ട്. ഷോര്‍ട്‌സ് ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള യൂട്യൂബ് ക്രിയേറ്റ് എന്ന പുതിയ ആപ്പും വ്യാഴാഴ്ച നടന്ന പരിപാടിയില്‍ അവതരിപ്പിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *