ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാരെന്ന് കുവൈത്ത്

In Kuwait, 30 percent of the working foreigners are Indians

കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യക്കാരാണ് തൊഴില്‍ വിപണിയിലും കൂടുതല്‍. ലോകത്ത് ജനസംഖ്യാ പട്ടികയില്‍ 129-ാം സ്ഥാനത്താണ് കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കി, 2023 സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വരെ കുവൈത്തിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *