ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന സന്ദേശവുമായി നടക്കുന്ന എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, വടംവലി ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച ആസ്പയര് ഡോമില്‍ നടക്കുന്ന വോളിബോള്‍ മത്സരങ്ങളോടെയാണ് കായികമേള ആരംഭിക്കുക. വോളിബോള്‍ ടീമുകളുടെ രജിസ്ട്രേഷന് സെപ്റ്റംബര്‍ 25 തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കും മറ്റ് മത്സരങ്ങളുടെ രജിസ്ട്രേഷന് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച വൈകുന്നേരം ആറുമണിക്കും അവസാനിക്കുന്നതാണ്.
മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാവാന്‍ ജില്ലാ അടിസ്ഥാനത്തിലാണ് കായിക മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംഘടനകളുടെ പേരിലോ മുഖ്യധാരാ സംഘടനകളുടെ ജില്ലാ ഘടകങ്ങളുടെ പേരിലോ ആണ് ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഏത് കായിക ഇനത്തിലും ഒരു ജില്ലയില്‍ നിന്ന് പരമാവധി രണ്ട് ടീമുകളെയേ ഉള്‍പ്പെടുത്തുകയുള്ളൂ.
Related News
എഎഫ്സി ഏഷ്യൻ കപ്പ്: ദോഹ മെട്രോ ജനുവരി 19ന് കൂടുതൽ സമയം പ്രവർത്തിക്കും
ഖത്തർ; കുട്ടികളുള്ള സർക്കാർ ജോലിക്കാരായ സ്ത്രീകളുടെ തൊഴിൽ സമയം കുറയ്ക്കാൻ പദ്ധതി
ഗസ്സയിൽ നടക്കുന്നത് വംശീയ ഉന്മൂലനം: ഖത്തര്‍
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ
കൊക്കെയ്ൻ കടത്താനുള്ള ഇൻമ്പൗണ്ട് യാത്രക്കാരന്റെ ശ്രമം എയർപോർട്ട് അധികൃതർ പരാജയപ്പെടുത്തി
ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥയില്‍ മാറ്റം
അറബിക് നോവലിനായുള്ള കത്താറ ഫെസ്റ്റിവൽ ആരംഭിച്ചു
ദുരിതാശ്വാസം നൽകാൻ ഗാസ ഇടനാഴി തുറക്കണം: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി
സിംഫണി ഓഫ് സൗണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു
ഖത്തറിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ
ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി – ഫിറ്റ്നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം
അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ
എല്ലാ ഇനത്തിലും പരമാവധി 16 ടീമുകള്‍ക്ക് വീതമാണ് മത്സരിക്കാന്‍ കഴിയുക. ഓരോ മത്സത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും മെഡലുകളും സമ്മേളന വേദിയില്‍ നല്‍കുന്നതാണ്. നാല് മത്സര ഇനങ്ങളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഓവറോള്‍ ട്രോഫിയും സമ്മാനിക്കുന്നതാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C