തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുകയെന്നതാണ് ലക്‌ഷ്യം.
നവംബർ 18ന് മഞ്ചേശ്വരത്തു തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലെയും പരിപാടികൾക്ക് എംഎൽഎമാർ നേതൃത്വം നൽകും. ജില്ലകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി രാവിലെ കൂടിക്കാഴ്ച നടത്തും. മണ്ഡലം സദസ്സ് എന്ന പേരിൽ ദിവസം 4 മുതൽ 5 വരെ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക.
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ നേടിയ മുന്നേറ്റത്തെക്കുറിച്ചു ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ അഭിപ്രായം അറിയുന്നതിനുമാണ് പര്യടനം എന്നാണ് ഔദ്യോഗിക വിശദീകരണം. പ്രത്യേക ക്ഷണിതാക്കളായി സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർഥി വിഭാഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടിക വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സമുദായ സംഘടനാ നേതാക്കൾ, മുതിർന്ന പൗരന്മാർ, സംഘടനാ പ്രതിനിധികൾ, കലാ സാംസ്‌കാരിക സംഘടനകളുടെയും ആരാധനാലയങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C