ബഹ്റൈൻ ലുലുവിൽ ഇറ്റാലിയൻ ഫെസ്റ്റിന് തുടക്കം

Italian Fest begins at Bahrain Lulu

ബഹ്റൈൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ ഫെ​സ്റ്റ് തു​ട​ങ്ങി. ഗ്രാ​ന പ​ഡാ​നോ ചീ​സ്, ഒ​ലീ​വ്, പ​ഫ് പേ​സ്ട്രി അ​ട​ക്കം രു​ചി​ക​ര​മാ​യ ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. രു​ചി​ക​ര​മാ​യ പ്ലം ​ത​ക്കാ​ളി, പ​ഴ​ങ്ങ​ൾ, അ​ട​ക്കം ഒ​രാ​ഴ്ച നീ​ളു​ന്ന മേ​ള​യി​ൽ ല​ഭി​ക്കും.ഫെ​സ്റ്റി​വ​ൽ ദാ​ന മാ​ളി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പാ​വോ​ള അ​മാ​ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പാ​വാ​ല അം​ബാ​സ​ഡ​റെ സ്വാ​ഗ​തം​ചെ​യ്തു.

മി​ക​ച്ച ചീ​സു​ക​ൾ, ഇ​റ്റാ​ലി​യ​ൻ ചോ​ക്ക​ലേ​റ്റ്, ഫ്രൂ​ട്ട് ജാ​മു​ക​ൾ, അ​റി​യ​പ്പെ​ടു​ന്ന ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ഷു​ഗ​ർ ടോ​പ്പ് പ​ഫ് പേ​സ്ട്രി, ഇ​റ്റാ​ലി​യ​ൻ ആ​പ്പി​ൾ എ​ന്നി​വ പ്ര​ത്യേ​ക വി​ല​യി​ൽ ല​ഭി​ക്കും. ബ​ൽ​സാ​മി​ക് വി​നാ​ഗി​രി, ഒ​ലി​വ് ഓ​യി​ൽ, ഓ​ർ​ഗാ​നി​ക് പാ​സ്ത തു​ട​ങ്ങി ഇ​റ്റാ​ലി​യ​ൻ കി​ച്ച​ൺ സ്റ്റേ​പ്പി​ൾ​സ്, വ്യ​ഞ്ജ​ന​ങ്ങ​ൾ, റെ​ഡി-​ഗോ പെ​സ്റ്റോ പാ​സ്ത സോ​സ് എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.ഏ​റ്റ​വും മി​ക​ച്ച ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കേ​ക്കു​ക​ളും ഡ​സേ​ർ​ട്ടു​ക​ളും ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *