ദോഹ : സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ ബു ഹമൂർ ഇന്റർ സെക്ഷനിലെ ലൈറ്റ് സിഗ്നലുകൾ വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ബു ഹമൂറിലേക്കും തിരിച്ചുള്ള ഗതാഗതത്തിനായി എട്ടു മണിക്കൂർ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ )അറിയിച്ചു.
വലത് ഭാഗത്തെ ഇന്റർസെക്ഷനിലെ ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിൽ ഗതാഗതം തുറന്നിരിക്കും.
അടച്ച് പൂട്ടൽ സമയത്ത് റോഡ് ഉപയോക്താക്കൾക്ക് മേപ്പ് അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ ബു ഹമൂർ ഇന്റർ ചെയ്ഞ്ചിന് സമീപത്തുള്ള ഇന്റർ സെക്ഷനുകൾ ഉപയോഗിക്കേണ്ടതുണ്ട് എന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C