കുവൈത്ത് : കുവൈത്തില്‍ ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രവാസി തൊഴിലാളികൾ 24.3 ലക്ഷമായി വര്‍ധിച്ചു. രാജ്യത്തെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വിപണിയിലെ വിദേശികളുടെ എണ്ണം സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.
പ്രാദേശിക തൊഴില്‍ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാര്‍. പ്രാദേശിക വിപണിയിലെ ജോലിക്കാരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ജൂൺ അവസാനത്തോടെ ഇന്ത്യന്‍ ജോലിക്കാരുടെ എണ്ണം 8,69,820 ആയി. ഈജിപ്ത് രണ്ടാം സ്ഥാനത്തും കുവൈത്ത് മുന്നാം സ്ഥാനത്തുമാണ്.
ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള കുവൈത്തിലെ ജോലിക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ 52,000 ജോലിക്കാര്‍ വർധിച്ചതായി പ്രാദേശിക മാധ്യമമായ അൽ-അൻബാ റിപ്പോര്‍ട്ട് ചെയ്തു. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും കഴിഞ്ഞ ആറു മാസത്തിനിടയില്‍ 34,850 പേര് വര്‍ധിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C