മസ്കത്ത്: ഒമാനിൽ പകർച്ച വ്യാധികൾ, സാംക്രമിക രോഗങ്ങൾ എന്നിവ പിടിപെട്ടാൽ ചികിത്സ പ്രവാസികൾക്കും സൗജന്യമാക്കും. ഇതോടെ, ഡെങ്കിപ്പിനി അടക്കമുള്ള സാംക്രമികരോഗങ്ങളുടെ ചികിത്സയ്ക്ക് ഇനി പ്രവാസികൾ പണം നൽകേണ്ടി വരില്ല. ഇതുമായി ബന്ധപ്പെട്ട് 32 പകർച്ചവ്യാധി രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
നിലവിൽ പല രോഗങ്ങളുടെയും ചികിത്സ ചെലവേറിയതായതിനാൽ പ്രവാസികളിൽ പലരും ചികിത്സ തേടാറില്ല. കുറഞ്ഞ ശമ്പളക്കാരായ പലർക്കും ആശുപത്രികളിൽ നൽകാൻ പണമില്ലാത്തതാണ് ചികിത്സയിൽ നിന്ന് അകന്ന് നിൽക്കാൻ പ്രധാന കാരണം. രോഗം മൂർഛിക്കുന്ന അവസാന ഘട്ടത്തിലാണ് ഇവർ ആശുപത്രികളിൽ എത്തുന്നത്. ഇത് സാംക്രമിക രോഗങ്ങൾ വ്യാപിക്കാൻ കാരണമാക്കുന്നുണ്ട്.
സാമൂഹിക സുരക്ഷാ പട്ടികയിൽപെട്ട വ്യക്തികൾ കുടുംബങ്ങൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിനു കീഴിൽ കഴിയുന്ന അനാഥകൾ, അംഗവൈകല്യം രജിസ്റ്റർ ചെയ്ത സ്വദേശികൾ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ തുടങ്ങിയവരും ഫീസിളവിന്റെ പരിധിയിൽ വരും. സ്വദേശികളായ ഹൃദ്യോഗികൾ, കാൻസർ രോഗികൾ, തടവുകാരുടെ കുടുംബങ്ങൾ, സ്കൗട്ട്, ഗൈഡ് എന്നിവരും ഫീസിളവിൽ ഉൾപ്പെട്ടിട്ടുണ്ട്.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C