ദുബായിൽ ആദ്യത്തെ പിക്സിഡ്രോൺ പുറത്തിറക്കി

ദുബായ് : ദുബായ് ഹാർബറിൽ രാജ്യത്തെ ആദ്യത്തെ പിക്സിഡ്രോൺ അവതരിപ്പിച്ചു യു.എ.ഇ. ജലാശയങ്ങളിലെ മാലിന്യം ശേഖരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

160 ലിറ്റർ ശേഖരണശേഷിയുള്ള ഡ്രോണിന് ആറുമണിക്കൂർവരെ പ്രവർത്തിക്കാൻ കഴിയും. 1.62 മീറ്റർ നീളവും 1.15 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ഇതിൽ വീഡിയോ ക്യാമറയും ലിഡാർ സാങ്കേതികവിദ്യയും ഘടിപ്പിച്ചിട്ടുണ്ട്. ജൈവമാലിന്യം, പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പർ, റബ്ബർ എന്നിങ്ങനെ എല്ലാത്തരം മാലിന്യവും ശേഖരിച്ച് തരംതിരിച്ച് അവ ടാങ്കിൽ സൂക്ഷിക്കുന്നതാണ് പ്രവർത്തനരീതി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *