രാജ്യത്തെ എട്ട് നഗരങ്ങളിൽ പുതിയ ജിയോ എയർഫൈബർ സേവനം ആരംഭിച്ച് റിലയൻസ് ജിയോ. 599 രൂപയാണ് എയർഫൈബർ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. 3,999 രൂപയാണ് ഏറ്റവും വില കൂടിയ പ്ലാൻ. ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുനെ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.
5ജി കണക്ടിവിറ്റി ലഭിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ട് അല്ലെങ്കിൽ റൗട്ടറാണ് ജിയോ എയർഫൈബർ എന്നത്. ഒരു പ്ലഗ്ഗിൽ കണക്ട് ചെയ്ത് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന സംവിധാനമാണിത്. ജിയോ 5ജി ടവർ കണക്ടിവിറ്റിയുള്ള എല്ലായിടത്തും ഈ ഉപകരണത്തിലൂടെ ഇന്റെർനെറ്റ് ആസ്വദിക്കാനാകും. കഴിഞ്ഞ വർഷം നടന്ന റിലയൻഡ് ഇൻഡസ്ട്രീസ് വാർഷിക പൊതു യോഗത്തിലാണ് ജിയോ എയർഫൈബർ പ്രഖ്യാപിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C