മക്ക : മക്കയിലെ ചരിത്രപ്രസിദ്ധമായ ‘ഹിറ ഗുഹ’ ഉൾപ്പെടെയുള്ള ചരിത്ര, സാംസ്കാരിക സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം ഉടൻ ആരംഭിക്കും. വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലുമായി നൂറിലേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പദ്ധതി ഉദ്ഘാടനംചെയ്തു.
സൗദിയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി ഉംറ കമ്പനികളുമായി പങ്കാളിത്തക്കരാർ ഒപ്പുവെക്കൽ ചടങ്ങും നടന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C