പൊടിക്കാറ്റും മണൽക്കാറ്റും പ്രവചിക്കാൻ അത്യാധുനിക ഉപകരണങ്ങൾ

State-of-the-art tools to forecast dust storms and sandstorms

ജിദ്ദ: സൗദിയിൽ പ്രാദേശികമായി പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്നതിന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുക വഴി മേഖലയിലെ കാലാവസ്ഥ പ്രവചന രംഗത്ത് രാജ്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാനാകും.

ഈ രംഗത്തുള്ള പുരോഗതി പൊടിക്കാറ്റിനെയും കാലാവസ്ഥ വ്യതിയാനങ്ങളെയും നേരിടാനാവശ്യമായ മുൻകരുതലുകളെടുക്കാനും അതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും സാങ്കേതിക സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സാധിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *