ആദിത്യ എല്‍ 1 ഭ്രമണപഥത്തില്‍നിന്ന് പുറത്തുകടന്നു

Aditya exited L1 orbit

ബെംഗളൂരു: ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടുമണിയോടുകൂടി രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് പുറത്തുകടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എല്‍ 1. നാലുതവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യസ്ഥാനമായ ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ്.

110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനി ആദിത്യ എല്‍ 1-നു മുന്‍പിലുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെയെത്തിയശേഷം സൂര്യനെക്കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെക്കുറിച്ചുമുള്ള പഠനം നടത്തും.

Related News

ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചുള്ള പഠനവിവരം ആദിത്യ എല്‍ 1 തിങ്കളാഴ്ച്ച പുറത്തുവിട്ടിരുന്നു. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങള്‍, മംഗള്‍യാന്‍, ഇപ്പോള്‍ ആദിത്യ എല്‍ 1 എന്നിങ്ങനെ ഇത് അഞ്ചാംതവണയാണ് ഐ.എസ്.ആര്‍.ഒ. ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കയക്കുന്നത്.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *