ദോഹ: സുരക്ഷിതവും സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മൊബിലിറ്റി സംവിധാനം പ്രധാനം ചെയ്യുന്ന ഖത്തറിന്റെ ഗതാഗത മേഖല വളർച്ച തുടരുന്നു. ഇത് പരിസ്ഥിതിക സുസ്ഥിരതയെ ശക്തിപ്പെടുത്തുകയും ദേശീയ വികസന അവശ്യകതകൾ കൈവരിക്കുന്നതിനായി സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി .
ഗതാഗത മന്ത്രാലയം ഖത്തറിന്റെ ഗതാഗത മേഖലയിലെ നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗതാഗത മേഖലയിലെ വിദഗ്ധരെ ഒരുമിപ്പിച്ചുകൊണ്ട് “സുസ്ഥിര ഗതാഗതവും പാരമ്പര്യവും” എന്ന കോൺഫറൻസും എക്സിബിഷനും സംഘടിപ്പിച്ചു.
ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ സജീവ ഇടപെടൽ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഖത്തർ റെയിൽ ഗതാഗത പ്ലാനിങ് ഡയറക്ടർ റൈമുണ്ട് ഹനൗവർ, സംയോജിത ഗതാഗതത്തെക്കുറിച്ചും രാജ്യത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള സംഭാവനകളെ കുറിച്ചും ഉൾക്കാഴ്ചകൾ നൽകുകയും, ദോഹ മെട്രോ നെറ്റ്വർക്ക് അവലോകനം നൽകുകയും ചെയ്തു. “ഞങ്ങൾ പൊതു ഗതാഗത സംവിധാനത്തിന്റെ നട്ടെല്ല് ആണെന്നും ഞങ്ങളുടെ ശൃംഖല വിവിധ നഗരങ്ങളെ ഉൾക്കൊള്ളുന്നു” എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ വിജയത്തിന് പ്രധാന സഹായകമായത് ദോഹ മെട്രോ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ 17.4 ദശലക്ഷം യാത്രക്കാർ ദോഹ മെട്രോ ഉപയോഗിച്ചു,പ്രതിദിനം 120,000 കാർ യാത്രകൾ ഒഴിവാക്കി, 51 ശതമാനം യാത്രക്കാർ ദോഹ മെട്രോ ഉപയോഗിച്ചു, 8500 ടൺ CO2 ഒഴിവാക്കി. കൂടാതെ ഫിഫ ലോകകപ്പ് ടൂർണമെന്റിനു ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ നേട്ടങ്ങളും ചർച്ച ചെയ്തു.
ഗതാഗത മന്ത്രാലയം ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ ), മഷീറബ് പ്രോപ്പർട്ടീസ്, മൊവ സലാത്ത് (കർവ), ഖത്തർ റെയിൽ, ഫ്യൂഷൻ ഗ്രൂപ്പ് ഹോൾഡിങ്, ജിബിഎം ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C