ദോഹ : ഇറാനിയൻ ജയിലുകളിൽ തടവിലാക്കപ്പെട്ട 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഹിസ് ഹൈനസിന്റെ ഫലപ്രദമായ പങ്കിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയോട് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
“അനേകം മാസങ്ങൾ നീണ്ടുനിന്ന ദുഷ്കരവും തത്ത്വാധിഷ്ഠിതവുമായ അമേരിക്കൻ നായതന്ത്രത്തിൽ ഈ കരാർ സുഗമമാക്കാൻ സഹായിച്ച ഖത്തർ അമീറിനും ഒമാൻ സുൽത്താനും ഞാൻ പ്രത്യേകം നന്ദി പറയുന്നു”എന്ന് പ്രസിഡന്റ് വൈറ്റ് ഹൗസിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഖത്തർ,ഒമാൻ, സർ സ്വിറ്റ്സർലാൻഡ്,ദക്ഷിണ കൊറിയ എന്നീ ഗവൺമെന്റുകൾ ഉൾപ്പെടെ ഈ ഫലം കൈവരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് സ്വദേശത്തും വിദേശത്തുമുള്ള ഞങ്ങളുടെ പങ്കാളികളോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C