മസ്‌കത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു

Muscat Indian Embassy Organized Open House

ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ പ​രാ​തി​യും മ​റ്റും ബോ​ധി​പ്പി​ക്കാ​നെ​ത്തി.അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും മ​റ്റു​ള്ള​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താനാ​യി കൈ​മാ​റു​ക​യും ചെ​യ്തു.

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ എം​ബ​സി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ണ​ർ​ത്തി. എ​ല്ലാ പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കു​മെ​ന്നും സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *