ഒമാൻ എ​ണ്ണ​വി​ല വീ​ണ്ടും കൂടി

Oman oil price increased again

ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് ബാ​ര​ലി​ന് 95.51 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നു​ള്ളി​ലെ ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​ത്.ഏ​താ​നും ദി​വ​സ​മാ​യി എ​ണ്ണ​വി​ല കൂടുകയാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച 93.86 ഡോ​ള​റാ​യി​രു​ന്നു. ഇ​തി​നെ​ക്കാ​ൾ 1.51 ഡോ​ള​ർ കൂ​ടി​യാ​ണ് പു​തി​യ വി​ല​യി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച എ​ണ്ണ​വി​ല ബാ​ര​ലി​ന് 93.82 ഡോ​ള​റും ചൊ​വ്വാ​ഴ്ച 92.31 ഡോ​ള​റും ആ​യി​രു​ന്നു.സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള തീ​രു​മാ​നം ദീ​ർ​ഘി​പ്പി​ച്ച​താ​ണ് എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം.

സൗ​ദി അ​റേ​ബ്യ​യും ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ഒ​ക്ടോ​ബ​ർ വ​രെ എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണം ഈ ​വ​ർ​ഷം അ​വ​സാ​നം വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *