ദോഹ : ന്യൂയോർക്ക് സിറ്റിയിലെ യു എൻ ആസ്ഥാനത്ത് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 78 മത് സമ്മേളനത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങി ഖത്തർ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ച് നടക്കുന്ന യു എൻ സമ്മേളനത്തിലേക്ക് ഖത്തർ രാജ്യത്തെ പ്രതിനിധി സംഘത്തെ അമീർ എച്ച്. എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നയിക്കും. സെപ്റ്റംബർ 19 ചൊവ്വാഴ്ച ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ അമീർ പ്രസംഗിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C