ആദിത്യ എല്‍ വൺ; ഭ്രമണപഥം ഉയര്‍ത്തൽ വിജയകരം

Aditya L One

ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്നും 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ആദിത്യ എല്‍ വണ്ണിന്റെ യാത്ര 19ന് തുടങ്ങും.ഇതിനോടകം ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം മൂന്ന് തവണയാണ് ഉയര്‍ത്തിയത്.

ആദ്യ ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബര്‍ മൂന്നാം തീയ്യതിയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ അഞ്ചാം തീയതി രണ്ടാമത് ഭ്രമണപഥം ഉയർത്തി. മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ആദിത്യ എല്‍1 വിക്ഷേപിച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *