കുവൈത്തില്‍ 34,751 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി

Driving licenses of 34,751 expatriates were canceled in Kuwait

കുവൈത്ത് : കുവൈത്തില്‍ 34,751 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അനധികൃത താമസക്കാര്‍ക്കും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും അഭയം നൽകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്പയിൻ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട 18,486 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *