ഉല്ലാസവേളകൾ ആഘോഷമാക്കാൻ ദുബായിൽ പുതിയ പാർക്കുകൾ

New parks in Dubai to celebrate fun

ദുബായ്: ദുബായിൽ പുതിയ 2 പാർക്കുകൾ കൂടി തുറന്നു. അൽ വർഖ മേഖലയിൽ വൺ, ഫോർ ഡിസ്ട്രിക്റ്റുകളിലായാണ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഫാമിലി പാർക്കുകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പുതിയ ഫാമിലി പാർക്കുകളുടെ നിർമാണം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

എമിറേറ്റിൽ ജീവിത നിലവാരം ഉയർത്തുന്ന പൊതുപാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. 80 ലക്ഷം ദി‍ർഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.

ഇത് കൂടാതെ പുതിയ രണ്ട് ഫാമിലി പാർക്കുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ദാവൂദ് അൽ ഹാജിരി പറഞ്ഞു. വർഖയിൽ അടക്കം ഒട്ടേറെ വലിയ പാർക്കുകൾ അൽ വർഖയിൽ നേരത്തെയുണ്ട്. വരും മാസങ്ങളിൽ ഒൻപത് കോടി 30 ലക്ഷം ദിർഹം ചെലവിൽ 55 ഫാമിലി പാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *