ദോഹ : ഖത്തറിലേക്ക് മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് പരാജയപ്പെടുത്തി. പിടിച്ചെടുത്ത തടി പാത്രങ്ങളിൽ ആകെ 12.90 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹാഷിഷ് ഉള്ളിൽ നിറച്ചിരിക്കുന്നത് കണ്ടെത്താൻ ഉദ്യോഗസ്ഥർ സാധനങ്ങൾ വേർപ്പെടുത്തുന്ന ദൃശ്യം ഇതിലൂടെ പുറത്തുവന്നിരുന്നു.
സെപ്റ്റംബർ നാലിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 7,476 ക്യാപ്റ്റഗൺ ഗുളികകളും,161.7 ഗ്രാം ഭാരമുള്ള ഒരു ബാഗ് ചതച്ച ഗുളികകളും പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് കസ്റ്റംസ് ഹാഷിഷ് പിടികൂടിയത്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും, കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ കുറിച്ചും ബോധവന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെയുള്ള എല്ലാ പിന്തുണ മാർഗ്ഗങ്ങളും അവർ സജ്ജീകരിച്ചിരുന്നു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C