കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയായ ഹാരിസ് ഖത്തർ പ്രവാസി

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ചു മരിച്ച ഹാരിസ്( 40 ) അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി. ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാൻ ഇരിക്കവെയാണ് നിപ വൈറസ് ബാധിച്ച് മരണപ്പെടുന്നത്. കുറ്റ്യാടി മണ്ഡലത്തിൽ നിന്നുള്ള ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് സ്വദേശിയും കെഎംസിസി പ്രവർത്തകനുമാണ് ഹാരിസ്.
ഹാരിസിന്റെ നിര്യാണത്തിൽ ഖത്തർ കെഎംസിസി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിത വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നാലുപേർക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. നിപ ബാധിച്ച് രണ്ടുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 വയസ്സുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ജില്ലയിൽ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചതോടെ അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്നും,മാസ്കും സാനിറ്റൈസർ എന്നിവ നിർബന്ധമാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഏഴു പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകൾ, സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തുറക്കരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *