കാര്‍ബണ്‍ ന്യൂട്രല്‍ ആപ്പിള്‍ 2030

Carbon Neutral Apple 2030

ഭൂമിയുടെ പരിസ്ഥിതിയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തിന് തുടര്‍ച്ചയാണ് ആപ്പിള്‍ 2030 എന്ന തങ്ങളുടെ കാഴ്ച്ചപ്പാട് എന്ന് കമ്പനി പറയുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ഉത്തരവാദിത്വമുള്ള കാര്യം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പറയുന്ന അതേ കമ്പനി നാമമാത്രമായ മാറ്റങ്ങളുമായി വര്‍ഷാവര്‍ഷം പുതിയ ഐഫോണ്‍ അവതരിപ്പിച്ച് ആളുകളുടെ കൈയ്യിലിരിക്കുന്ന കാശ് വാങ്ങി സ്വന്തം പെട്ടിയിലിടുന്നതിനെ എന്‍ഗ്യാജറ്റ് വിമര്‍ശിക്കുന്നു.

തുകല്‍ കെയ്‌സിനു പകരം ആപ്പിള്‍ ഇനി വില്‍ക്കുക പുതിയ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള കെയ്‌സ് ആണത്രെ. ആപ്പിള്‍ ഇതിനെ വിളിക്കുന്നത് ഫൈന്‍വൂവണ്‍ (FineWoven) മെറ്റീരിയല്‍ എന്നാണ്. ലെതറിനേക്കാള്‍ ഇത് പരിസ്ഥിതിക്ക് ഗുണകരമായിരിക്കുമെന്ന് ആപ്പിള്‍ വാദിക്കുന്നു.

ഐഫോണ്‍ 15 സീരിസില്‍ ഡിസൈനിലടക്കം മുന്‍ മോഡലുകളെ അപേക്ഷിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിളിനു സാധിച്ചിട്ടുണ്ട്. നിശ്ചയമായും ഐഫോണ്‍ പ്രേമികള്‍ ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ തന്നെയാണ് ആപ്പിള്‍ പുതിയ സീരിസില്‍ നല്‍കുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

.

Leave a Reply

Your email address will not be published. Required fields are marked *