റിയാദ്: അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളോട് കൂടിയ സൗദി അറേബ്യയുടെ ഔദ്യോഗിക ഭൂപടത്തിന്റെ നിര്‍മ്മാണം ജനറല്‍ അതോറിറ്റി ഫോര്‍ സര്‍വേ ആന്‍ഡ് ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ പ്രഖ്യാപിച്ചു. ഭൂപടം അറബിയിലും ഇംഗ്ളീഷിലും ലഭ്യമാണ്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഇത് വിവിധ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ ലഭിക്കും.
ഔദ്യോഗിക ഭൂപടം ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ മേഖലയ്ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ജിയോസ്പേഷ്യല്‍ ഡാറ്റയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കോണ്‍ഫറന്‍സുകള്‍, ഫോറങ്ങള്‍ എന്നിവയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രാധാന്യം ജനറല്‍ അതോറിറ്റി ഫോര്‍ സര്‍വേ ആന്‍ഡ് ജിയോസ്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര കര, കടല്‍ അതിര്‍ത്തികള്‍, ദ്വീപുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയുള്ളതാണ് രാജ്യത്തിന്റെ കാലികമായ ഔദ്യോഗിക ഭൂപടം. ഔദ്യോഗിക അധികാരികളോ മറ്റ് സ്ഥാപനങ്ങളോ, വെബ്സൈറ്റുകളിലോ മാധ്യമങ്ങളിലോ പുസ്തകങ്ങളിലോ ബ്രോഷറുകളിലോ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടമല്ലാത്ത മറ്റു ഭൂപടങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C